Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NABARD RIDF

ന​ബാ​ർ​ഡ് ആ​ർ​ഐ​ഡി​എ​ഫ് വാ​യ്പ: കേ​ര​ള​ത്തി​ന് 3,474 കോ​ടി

കൊ​​​​ച്ചി: നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്ക് ഫോ​​​​ർ അ​​​​ഗ്രി​​​​ക്ക​​​​ൾ​​​​ച്ച​​​​ർ ആ​​​​ൻ​​​​ഡ് റൂ​​​​റ​​​​ൽ ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് (ന​​​​ബാ​​​​ർ​​​​ഡ്) റൂ​​​​റ​​​​ൽ ഇ​​​​ൻ​​​​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ർ ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​​ന്‍റ് ഫ​​​​ണ്ടി​​​​ൽ (ആ​​​​ർ​​​​ഐ​​​​ഡി​​​​എ​​​​ഫ്) നി​​​​ന്ന് കേ​​​​ര​​​​ള​​​​ത്തി​​​​നു ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു വ​​​​ർ​​​​ഷം വാ​​​​യ്പ​​​​യാ​​​​യി ല​​​ഭി​​​ച്ച​​​ത് 3,474.86 കോ​​​​ടി. കൃ​​​​ഷി, അ​​​​നു​​​​ബ​​​​ന്ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ തു​​​​ക ചെ​​​​ല​​​​വ​​​​ഴി​​​​ച്ച​​​​തെ​​​​ന്ന് മും​​​​ബൈ​​​​യി​​​​ലെ ന​​​​ബാ​​​​ർ​​​​ഡി​​​​ന്‍റെ കാ​​​​ര്യാ​​​​ല​​​​യ​​​​ത്തി​​​​ൽ​​​നി​​​​ന്നു​​​​ള്ള രേ​​​​ഖ​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

ഗ്രാ​​​​മീ​​​​ണ​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ അ​​​​ടി​​​​സ്ഥാ​​​​ന​​​സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​ണ് ന​​​​ബാ​​​​ർ​​​​ഡ് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു പി​​​​ന്തു​​​​ണ ന​​​​ൽ​​​​കു​​​​ന്ന​​​​ത്. വ​​​​നം, വ​​​​ന്യ​​​​ജീ​​​​വി വ​​​​കു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്ക് 505 കോ​​​​ടി രൂ​​​​പ ന​​​​ബാ​​​​ർ​​​​ഡ് വാ​​​​യ്പ അ​​​​നു​​​​വ​​​​ദി​​​​ച്ചു. 2024-25 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ർ​​​​ഷ​​​​ത്തി​​​​ലാ​​​​ണ് കൂ​​​​ടു​​​​ത​​​​ൽ തു​​​​ക സം​​​​സ്ഥാ​​​​ന​​​​ത്തി​​​​ന് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

ആ ​​​​വ​​​​ർ​​​​ഷം വാ​​​​യ്പ​​​​യാ​​​​യി ല​​​​ഭി​​​​ച്ച 762.16 കോ​​​​ടി​​​​യി​​​​ൽ 612.60 കോ​​​​ടി​​​​യും കാ​​​​ർ​​​​ഷി​​​​ക വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്കാ​​​​ണു വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യ​​​​തെ​​​​ന്ന് കാ​​​​സ​​​​ർ​​​​ഗോ​​​​ഡ് സ്വ​​​​ദേ​​​​ശി മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ഷ്റ​​​​ഫി​​​​ന് ന​​​​ബാ​​​​ർ​​​​ഡി​​​​ൽ​​​നി​​​​ന്നു വി​​​​വ​​​​രാ​​​​വ​​​​കാ​​​​ശ നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ല​​​​ഭി​​​​ച്ച രേ​​​​ഖ​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

വി​​​​വി​​​​ധ ഫി​​​​ഷിം​​​​ഗ് ഹാ​​​​ർ​​​​ബ​​​​റു​​​​ക​​​​ളു​​​​ടെ വി​​​​ക​​​​സ​​​​നം, പി​​​എം-​​​​കു​​​​സും പ​​​​ദ്ധ​​​​തി​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സൗ​​​​രോ​​​​ർ​​​​ജ കാ​​​​ർ​​​​ഷി​​​​ക പ​​​​മ്പ്സെ​​​​റ്റ്, വി​​​​വി​​​​ധ പാ​​​​ല​​​​ങ്ങ​​​​ളു​​​​ടെ​​​​യും റോ​​​​ഡു​​​​ക​​​​ളു​​​​ടെ​​​​യും പു​​​​ന​​​​ർ​​​​നി​​​​ർ​​​​മാ​​​​ണം, ആ​​​​ശു​​​​പ​​​​ത്രി കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ളു​​​​ടെ ന​​​​വീ​​​​ക​​​​ര​​​​ണം, കു​​​​ണ്ട​​​​റ കു​​​​ടി​​​​വെ​​​​ള്ള പ​​​​ദ്ധ​​​​തി, ക​​​​ണ്ണൂ​​​​ർ വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ പെ​​​​രി​​​​ഷ​​​​ബി​​​​ൾ കാ​​​​ർ​​​​ഗോ സെ​​​​ന്‍റ​​​​ർ തു​​​​ട​​​​ങ്ങി​​​​യ വി​​​​ക​​​​സ​​​​ന പ​​​​ദ്ധ​​​​തി​​​​ക​​​​ൾ​​​​ക്ക് ന​​​​ബാ​​​​ർ​​​​ഡ് വാ​​​​യ്പ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ണ്ട്.വാ​​​​യ്പാ​​​ത്തു​​​​ക ല​​​​ഭി​​​​ച്ച് ഏ​​​​ഴു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ തി​​​​രി​​​​ച്ച​​​​ട​​​​വ് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു ന​​​​ബാ​​​​ർ​​​​ഡ് വ്യ​​​​വ​​​​സ്ഥ.

Latest News

Corehub Up